കോഴിക്കോട് : പുതിയ വിദ്യാലയ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ സർക്കാർ – എയിഡഡ് ഹൈ സ്കൂൾ ക്ലർക്കുമാരുടെ സംഗമം നടത്തി. പ്രധാനാദ്ധ്യാപകർക്കും അദ്ധ്യാപകർക്കുമുൾപ്പെടെ ധാരാളം പരിശീലന ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കാറുണ്ടെങ്കിലും സ്കൂൾ ക്ലർക്കുമാർക്കായി സംസ്ഥാനതലത്തിൽ ത്തന്നെ ആദ്യമായാണ് ഇത്തരം കൂട്ടായ്മ നടത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കോഴിക്കോട് റവന്യൂ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിൻ്റെ നേതൃത്വത്തിലാണ് ക്ലർക്കുമാരെ വിളിച്ചു ചേർത്തത്. പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഡിഡിഇ ഓഫിസ് അക്കൗണ്ട്സ് ഓഫീസർ മുഹമ്മദ് ശരീഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
കേരള സർവ്വീസ് റൂൾസ് , ഓഫീസ് അഡ്മിനിസ്ടേഷൻ , കെ.ഇ.ആർ ,
ഫയലുകളുടെ കൈകാര്യവും സൂക്ഷിപ്പും തുടങ്ങിയവ യോഗം ചർച്ച ചെയ്തു.
റിട്ടയേർഡ് പ്രിൻസിപ്പലും ഉപജില്ലാ ഓഫീസറുമായ വി.കെ. സുധി , വി.ഇ. കുഞ്ഞനന്തൻ എന്നിവർ ക്ലാസ്സെടുത്തു.
വിദ്യാഭ്യാസവകുപ്പ് നിർദ്ദേശങ്ങൾ ഡി.ഡി.ഇ ഓഫീസ് അധികൃതർ അവതരിപ്പിച്ചു.പ്രോ വിഡൻസ് ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർമിനിഷ , ഡി.ഡി.ഇ ആഫീസിലെ ക്ലർക്കുമാരായ നൗഷാദ് ,പ്രദീഷ് , അഷ്കർ ജൂനിയർ സൂപ്രണ്ടുമാരായ ചഞ്ചൽ , വൃന്ദ എന്നിവർ പ്രസംഗിച്ചു.സീനിയർ സൂപ്രണ്ട് ശ്രീജ സ്വാഗതവും പറഞ്ഞു