കടവത്തൂർ :
ഇരഞ്ഞി ആർട്സ് & സ്പോർട്സ് ക്ലബ് കരിയർ ഗൈഡൻസ് ക്ലാസും ലോഗോ പ്രകാശനവും എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് , എസ് എസ് എൽ സി , പ്ലസ് ടു , മദ്രസ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും
സംഘടിപ്പിച്ചു. കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും അനുമോദനവും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ നിർവ്വഹിച്ചു .കാട്ടൂർ മുഹമ്മദ് ലോഗോ പ്രകാശനം നടത്തി. മുഹമ്മദ് മംഗലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂനുസ് ചെറുവത്ത് അധ്യക്ഷത വഹിച്ചു.
റഷീദ് കൊടിയൂറ കരിയർ ഗൈഡൻസ് ക്ലാസി്ന് നേതൃത്വം നൽകി. എൻ.കെ അഹമ്മദ് മദനി, ഖാലിദ് സുല്ലമി, ടി അഷ്റഫ് മാസ്റ്റർ, എം നജീബ്,ജംഷീർ എടവന,സുബൈർ തെക്കയിൽ, നേഹ ഇടക്കുടി,എ.പി മുഹമ്മദ്,എ കെ മുസ്തഫ, കൊറ്റുമ്മൽ മൂസ, അറക്കൽ സമദ്, ശബീർ അഹമ്മദ് ഇ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നിസാർ ഇടക്കൂടി ചടങ്ങിന് നന്ദി പറഞ്ഞു