Latest News From Kannur

ജ്യോതിസ് – അനുമോദനം 17ന്

0

പാനൂർ : ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ കൂത്തുപറമ്പ് നിയോജകമണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അനുമോദിക്കുന്നു. മാർച്ച് 17 ന് രാവിലെ 9.30ന് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ
എം.എൽ.എ അധ്യക്ഷത വഹിക്കും. എ പ്ലസ് നേടിയ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്ത് ഉപഹാരം ഏറ്റുവാങ്ങണമെന്ന് ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ അഭ്യർഥിച്ചു.

Leave A Reply

Your email address will not be published.