മാഹി : 2024-25 വർഷത്തെ സി ബി എസ് ഇ പരീക്ഷയിൽ മാഹി മികച്ച വിജയം നേടി. മാഹിയിലെ മുഴുവൻ സർക്കാർ സ്കൂളുകളും സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പൊതു പരീക്ഷയായിരുന്നു.
പത്താംതരത്തിൽ പരീക്ഷയെഴുതിയ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി സി. ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ, പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പള്ളൂർ കസ്തൂർബഗാന്ധി ഗവ. ഹൈസ്കൂൾ, പന്തക്കൽ പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികളും വിജയിച്ചു.
ഹയർ സെക്കൻഡറി തലത്തിൽ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 115 പേരിൽ 82 പേരും, മാഹി സി. ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 85പേരിൽ 83 പേരും, പള്ളൂർ വി. എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 53 പേരിൽ 49 പേരും, പന്തക്കൽ പി എം ശ്രീ ഐ. കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 132 പേരിൽ 120 പേരും വിജയിച്ചു.
സിബിഎസ്ഇ പാഠ്യപദ്ധതിക്കെതിരെയും, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മനോവീര്യം കെടുത്തുന്ന തരത്തിൽ പ്രചരണം നടത്തിയവർക്കെതിരെയുള്ള മറുപടിയാണ് ഈ പരീക്ഷയിലൂ വിദ്യാർത്ഥികളും അവരെ പ്രാപ്തരാക്കിയ അധ്യാപകരും നൽകിയതെന്ന് ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ജയിംസ് സി. ജോസഫ് അധ്യക്ഷത വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post