Latest News From Kannur

കെ. എസ്. എസ്. പി. എ കുടുംബ സംഗമം 15 ന്

0

പാനൂർ :

കേരള സ്റ്റേറ്റ് സർവ്വീസ് പെൺഷണേഴ്സ് അസോസിയേഷൻ [ കെ. എസ്. എസ്. പി. എ ]
പാട്യം മണ്ഡലം കുടുംബ സംഗമം 15 ന് വ്യാഴാഴ്ച നടക്കും.
പാട്യം പുതിയ തെരു പട്ടേൽ സ്മാരക ഹാളിൽ രാവിലെ പത്ത് മണിക്ക് കുടുംബ സംഗമം ആരംഭിക്കും. കെ. എസ്. എസ്. പി. എ പാട്യം മണ്ഡലം പ്രസിഡണ്ട് എം.വി. രമേശ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മമ്പറം ദിവാകരൻ പരിപാടി ഉദ്ഘാടനം ചെയ്യും. വി. ഇ. കുഞ്ഞനന്തൻ മുഖ്യഭാഷണം നടത്തും. സംസ്ഥാന കൗൺസിലർ കെ. കൃഷ്ണൻ, കെ. ഗീത [മഹിള കോൺഗ്രസ് ], കെ.സരള ടീച്ചർ, സി.വി.സുധാകരൻ, ഷാജി റാം പി.വി തുടങ്ങിയവർ പ്രസംഗിക്കും.
കെ.എസ്. എസ്. പി. എ മണ്ഡലം ഭാരവാഹികളും മേൽകമ്മിറ്റി നേതാക്കളും ക്യാമ്പിൽ സംബന്ധിക്കും.

Leave A Reply

Your email address will not be published.