ആലപ്പുഴ :
മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആലപ്പുഴ റെയ്ബാൻ ആഡിറ്റോറിയത്തിൽ വച്ച് മാസ്റ്റേഴ്സ് അത് ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധി വിനീഷിന്റെ നിരീക്ഷണത്തിൽ നടന്നു. ഭാരവാഹി നിർണയത്തിൻ്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിൽ അസോസിയേഷന്റെ മുഖ്യ രക്ഷാധികാരിയായി എൻ. കൃഷ്ണൻകുട്ടിയെയും സംസ്ഥാന പ്രസിഡണ്ടായി എം. എസ്. ജോസഫിനെയും വർക്കിംഗ് പ്രസിഡണ്ടായി ചാക്കോച്ചനെയും സെക്രട്ടറി ആയി വൈ. ചന്ദ്രബാബുവിനെയും ട്രഷറർ ആയി വി. കെ. സുധിയെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് എം.എസ് ജോസഫ് എറണാകുളം ജില്ലയിലും സെക്രട്ടറി വൈ. ചന്ദ്രബാബു തിരുവനന്തപുരം ജില്ലയിലും ട്രഷറർ വി.കെ. സുധി കണ്ണൂർ ജില്ലയിലുമാണ്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള എ.മുകുന്ദൻ, സോഫിയ വിജയകുമാർ എന്നിവർ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായും ഷമിൻ കെ.കെ. ഓഡിറ്ററായും കെ.റസാഖ് , പി.വി നന്ദഗോപാൽ എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post