Latest News From Kannur

ഹോട്ടലില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0

കൊല്ലം : ഹോട്ടലില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവമുണ്ടായത്.

മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും വിവരമുണ്ട്. പൊലീസ് എത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് ശേഷം അഞ്ചാലമൂട് സ്‌റ്റേഷനിലേക്ക് എത്തിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷവും വിനായകൻ ബഹളം വച്ചു. തന്നെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നതെന്ന് വിനായകൻ ചോദിക്കുന്നുണ്ട്.

അടുത്തിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച്‌ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് വിനായകൻ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. മദ്യപിച്ച്‌ ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.