മട്ടന്നൂർ : ശിവരഞ്ജിനി കലാക്ഷേത്രം ദശവാർഷികാഘോഷം 11 ന് ഞായറാഴ്ച നടക്കും. മട്ടന്നൂർ ഗവ.യു.പി. സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറുന്നത്.
നഗരസഭാ കൗൺസിലർ എ. മധുസൂദനൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷികാഘോഷം നഗരസഭ വൈസ് ചെയർപേഴ്സൺ ഒ പ്രീത ഉദ്ഘാടനം നിർവ്വഹിക്കും. പയ്യാവൂർ ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ശിവരഞ്ജിനി പുരസ്കാരം നടൻ ശശികുമാർ പട്ടാനൂരിന് സമർപ്പിക്കും. കരോക്കെ ഗാനമേള , വൃന്ദവാദ്യം , സംഗീതാർച്ചന , ചെണ്ടമേളം , നൃത്ത വിരുന്ന് തുടങ്ങിയ പരിപാടികൾ ഉണ്ടാകും.