തലശേരി :
തലശ്ശേരി ജൂബിലി മത്സ്യ മാർക്കറ്റ് യൂണിറ്റ് മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ എസ്. ടി. യു. അറുപത്തി എട്ടാം സ്ഥാപക ദിനാഘോഷവും മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ മെമ്പർഷിപ്പ് ഉദ്ഘാടനവും സംഘടിപ്പിച്ചു. മധുര പലഹാര വിതരണവും നടന്നു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് എം. കെ. ഖാദർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക ദിനാഘോഷം യു. ഡി. എഫ് തലശ്ശേരി. മണ്ഡലംചെയർമ്മാൻ എൻ. മഹമൂദ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കലിന് മെമ്പർഷിപ്പ് പുതുക്കി നൽകി മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് കരിയാടൻ നിർവഹിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡന്റ് വി. ജലീൽ പ്രസംഗിച്ചു, സാഹിർ പാലക്കൽ സ്വാഗതവും അലി കെ. കെ. നന്ദിയും പറഞ്ഞു. പരിപാടിക്ക് ഇല്ലിക്കൽ ഖാലിദ്, പാലക്കൽ മുനീർ, ടി. കെ. അഷ്റഫ്, പി. പി. പത്മനാഭൻ, അഷ്റഫ് ബടയിൽ, ശംസീർ ടി. കെ., സിറാജ് എസ്. എ., എ. കെ. നെസീർ എന്നിവർ നേതൃത്തം നൽകി.