മരിച്ചു കിടന്ന ദമ്പതികളുടെ കൈകളിൽ കത്തി; മുറിയിൽ നിന്ന് ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളിങ്ങനെ…
കുവൈറ്റ് സിറ്റി : കുവൈറ്റ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ.
കണ്ണൂർ നടുവിൽ സ്വദേശി സൂരജ്, പെരുന്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്. ഡിഫന്‍സിൽ നഴ്സാണ് ബിൻസി.