Latest News From Kannur

സി എച്ച് സെന്റർ മാഹി മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി..

0

മാഹി : സി എച്ച് സെന്റർ മാഹി, മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി. എ.വി. യൂസുഫിന്റെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോക്ടർ അഞ്ജലി ഉദ്ഘാടനം ചെയ്തു‌. ഉദ്ഘാടന പ്രസംഗത്തിൽ ഹോസ്‌പിറ്റലിൽ ഈ ഉഷ്ണകാലത്ത് രക്തത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. ഈ സന്ദർഭത്തിൽ സി എച്ച് സെന്റർ മാഹിയുടെ രക്തദാന ക്യാമ്പ് വളരെ പ്രശംസനീയമാണെന്ന് ഡോക്ട‌ർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കോടിയേരി സി എച്ച് സെന്റർ അഡ്മിനിസ്ട്രേറ്റർ ഖാലിദ് മാഷ് രക്തത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു, ചടങ്ങിൽ 74 തവണ രക്തദാനം നൽകിയ ഫൈസൽ ചെള്ളത്തിനെ സി എച്ച് സെന്റർ മാഹി സ്നേഹാദരവ് നൽകി. അരുൺ, റഹീം, ഫൈസൽ ചെള്ളത്ത്, എന്നിവർ സംസാരിച്ചു, എ.വി.അൻസാർ സ്വാഗതവും, മുഹമ്മദ് ത്വാഹ നന്ദിയും പറഞ്ഞു. ഷക്കീർ, റിഷാദ് കൂടാളി, മിസ്ബഹ്, അബ്‌ദുള്ള, മുഹമ്മദ് റംസാൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.