മാഹി ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു കൊടുക്കുക – എസ്. ടി. യു
മാഹി : നിർത്തിവെച്ച മാഹി ഫിഷിംഗ് ഹാബറിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു കൊടുക്കണമെന്ന് മാഹി റീജിനൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ(എസ്.ടി.യു) കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് വളവിൽ സെമീർ അധ്യക്ഷത വഹിച്ചു.
കോടികൾ മുടക്കി നിർമ്മാണം ആരംഭിച്ച ഹാർബറിന്റെ പണി പൂർത്തീകരിക്കാതെ നിർത്തി വച്ചിട്ട് വർഷങ്ങൾ തന്നെയായി.
പണി പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി തുറന്നു കൊടുക്കാത്തത് കാരണം മത്സ്യ തൊഴിലാളികൾ വളരെയധികം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനത്തിന് ഉണ്ടായ തടസ്സങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ഉടനെ ഹാർബറിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.