കണ്ണൂർ : കേരള വാട്ടർ അതോറിറ്റി അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ 29, 30, മെയ് ഒന്ന് (ചൊവ്വ, ബുധൻ, വ്യാഴം) എന്നീ ദിവസങ്ങളിൽ പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടും. ഉപഭോതാക്കൾ ക്രമീകരണവുമായി സഹകരിക്കണമെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി പെരളശ്ശേരി വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.