കാശ്മീർ പഹൽഗാമിൽ മുസ്ലിം തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാജ്യത്തിന്റെ പ്രിയ സഹോദരങ്ങൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് ബി. ജെ. പി. മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപജ്വാല സംഘടിപ്പിച്ചു.
പള്ളൂർ ഇരട്ടപ്പിലാക്കൂൽ ടൗണിൽ സംഘടിപ്പിച്ച ദീപജ്വാല മാഹി മണ്ഡലം മുൻ പ്രസിഡന്റ് എ. ദിനേശൻ ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. മഗനേഷ് മഠത്തിൽ, ത്രിജേഷ് കുമാർ, ജീജ, ഷാജി, റീന, സാനിയ, ലളിതാസ് പനത്തറ, ചന്ദ്രൻ ചാലക്കര, സുധീർ മാഹി, നിമേഷ് മനോജ് പള്ളൂർ എന്നിവർ നേതൃത്വം നൽകി.