മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ, പുതുച്ചേരി ആയുഷ് വകുപ്പ്, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ “ക്ലിനിക്കൽ പ്രാക്ടീസ് ഇൻ ആയുർവേദ” എന്ന വിഷയത്തിൽ ദേശീയ സെമിനാർ -അഥർവ് 2025- സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മാഹി എം.എൽ. എ.രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി പൊതുജനങ്ങൾക്ക് നല്ല സേവനം നൽകുന്നത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പുതിയ കെട്ടിട നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും എം. എൽ. എ. കൂട്ടിച്ചേർത്തു.
സംസ്ഥാന ആയുഷ് വകുപ്പ് ഡയറക്ടർ ഡോ. ആർ. ശ്രീധരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ മുഖ്യ ഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കുബേർ സംഖ് സ്വാഗതവും, അസോസിയേറ്റ് പ്രൊഫസർ ഡോ. ഷൈൻ എസ്. നായർ നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന സെമിനാറിൽ വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിഷയയാവതരണം നടന്നു. പേപ്പർ പ്രസന്റേഷൻ മത്സര ഇനത്തിൽ വിവിധ സംസ്ഥാനത്തെ ആയുർവേദ കോളേജുകളിൽ നിന്നുള്ള ബിരിദാനന്തര ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു. സെമിനാറിൽ
വിവിധ ആയുർവേദ കോളേജുകളിൽ നിന്നായി ഇരുന്നൂറോളം പേർ സെമിനാറിൽ സംബന്ധിച്ചു.