തലശ്ശേരി : കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ വൺ കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ നേതൃത്വത്തിൽ വാർഷിക പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 4 കോളേജുകളിൽ നിന്നും 12 സ്കൂളുകളിൽ നിന്നും അഞ്ഞൂറോളം കേഡറ്റുകൾ പങ്കെടുക്കുന്നു. ക്യാമ്പിൽ കേഡറ്റുകൾക്ക് മാപ്പ് റീഡിംഗ്, ഫയറിംഗ്, ഫിസിക്കൽ ട്രെയിനിംഗ്, പേഴ്സണൽ ഡെവലപ്മെൻ്റ്, ഹെൽത്ത് ആൻഡ് ഹൈജീൻ, ഡിസാസ്റ്റർ മാനേജ്മെൻ്റ്, ഫയർ ആൻഡ് റെസ്ക്യൂ, പാരാസൈല്ലിംഗ് തുടങ്ങിയവയുടെ ക്ലാസുകളും പരിശീലനവും നൽകുന്നതായിരിക്കും. വൺ കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ കോമാൻഡിങ് ഓഫീസർ കേണൽ സഞ്ജയ് പിള്ളൈ ആണ് ക്യാമ്പ് കമാൻഡൻ്റ്. എൻസിസി ഓഫീസർമാരായ ദിനിൽ ധനഞ്ജയൻ, പോൾ ജസ്റ്റിൻ. ടി, പ്രശാന്ത്.പി.വി, രഞ്ജിത് ഈരായി, ടി.പി. രാവിദ്, റീഗോ തോമസ്, ബിനിത വി.ജെ, ശ്രീജിഷ, സുസുക്കി.എ, ബിപിൻ മാത്യു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. വൺ കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ സുഭേദാർ മേജർ എഡ്വിൻ ജോസ് ആണ് ക്യാമ്പ് സുബേദാർ മേജർ. പെർമനൻ്റ് ഇൻസ്‌ട്രക്ടർമാരായ ബറ്റാലിയൻ ഹവിൽദാർ മേജർ വിരേന്ദ്ര കുമാർ യാദവ്,ഹവിൽദാർ ജയരാമൻ. പി, ഹവിൽദാർ രാജ്മണി ഓജ്ജ, ഹവിൽദാർ സബെയ് ചേതൻ,ഹവിൽദാർ മുഖേഷ് കുമാർ യാദവ്, ഹവിൽദാർ ഔസേപ്പ്, ഹവിൽദാർ നിധീഷ്, നായിക്ക് സുനിൽ കുമാർ യാദവ്, നായിക്ക് കിരൺ എന്നിവർ കേഡറ്റുകൾക്ക് പരിശീലനം നൽകും. ഓഫീസ് സ്റ്റാഫുമാരായ ജൂനിയർ സൂപ്രിഡൻറ് ഷെറിൻ.പി.ടി, സീനിയർ ക്ലർക്ക് രാജേഷ്.സി.എച്ച്, സീനിയർ ക്ലർക്ക് രഘുനാഥൻ. പി.എ, എസ്.ജി.ടി. പ്രമോദ് . എം.കെ, സെലക്ഷൻ ഗ്രേഡ് ഡ്രൈവർ പ്രശാന്തൻ.പി
വി, തുടങ്ങിയവർ ഓഫീസ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.ഏപ്രിൽ 26 – നു ആരംഭിച്ച ക്യാമ്പ് മെയ് 5- നു അവസാനിക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post