ചൊക്ലി : 1 കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ‘A’ സർട്ടിഫിക്കറ്റ് പരീക്ഷ എഴുതിയ മുഴുവൻ എൻസിസി കേഡറ്റുകൾക്കും A ഗ്രേഡ് ലഭിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 1 കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ കമാൻഡിങ് ഓഫീസർ കേണൽ സഞ്ജയ് പിള്ളൈ നിർവഹിച്ചു. വിജയികൾക്കുള്ള വെയിറ്റെജ് സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ പ്രസീത് കുമാർ, ഹെഡ് മിസ്ട്രസ് സ്മിത എൻ. എന്നിവർ നിർവഹിച്ചു. എൻസിസി ഓഫീസർ ടി. പി. രവിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹവിൽദാർ ജയരാമൻ ആശംസയും, എൻസിസി സീനിയർ കേഡറ്റ് സർജൻ്റ് മേജർ ശ്രീഭദ്ര എസ്. നന്ദിയും രേഖപ്പെടുത്തി. ഒരു എൻസിസി കേഡറ്റ് എപ്പോഴും തൻ്റെ ഗുണങ്ങൾ നില നിർത്തണമെന്നും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാകണമെന്നും ഉദ്ഘാടന ചടങ്ങിൽ കമാൻഡിംഗ് ഓഫീസർ കേണൽ സഞ്ജയ് പിള്ളൈ അഭിപ്രായപെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.