Latest News From Kannur

കടത്തനാട്ടങ്കം 2025 വെബ് സൈറ്റ് പ്രകാശനം; കെ. കെ.രമ എം.എൽ.എ നിർവ്വഹിച്ചു .

0

ചോമ്പാല : വടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെയ് 3 മുതൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കടത്താനാട്ടങ്കത്തിന്റെ വെബ്സൈറ്റ് പ്രകാശനം കെ.കെ രമ എം. എൽ. എ നിർവ്വഹിച്ചു. കളരി ചരിത്രം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സിലബസ്സിൽ ഉൾപെടുത്തണമെന്ന് എം. എൽ.എ പറഞ്ഞു. സംസ്ക്കാരിക വകുപ്പ് , ഫോക്‌ലോർ അക്കാദമി ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ , ഫെസിവൽ ഡയറക്ടർ പി.വി. ലവ് ലിൻ, ഡോ.ആർ.കെ സുനിൽ, കെ.കെ. ജയചന്ദ്രൻ, എ.കെ.ഗോപാലൻ , കെ.പി. സൗമ്യ, നിജിൻ ലാൽ, മധു ഗുരുക്കൾ , വി.മധുസുദനൻ, എം. പി. ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരൻ, കെ.പി. വിജയൻ , വി .പി. പ്രകാശൻ, കെ. എം. സത്യൻ, കെ.പി .ഗോവിന്ദൻ, മങ്ങാട്ട് കുഞ്ഞി മൂസ്സ ഗുരിക്കൾ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.