Latest News From Kannur

0

*ഡബ്ല്യു.കെ. എഫ് അംഗീകൃത കോച്ച് സെൻസായ് വിനോദ് കുമാറിന് ആദരം*

 

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്‌ടറും ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ കോച്ചായി തിരെഞ്ഞെടുത്ത സെൻസായ് വിനോദ് കുമാറിനെ ആദരിക്കുന്നു. 2025 ഫെബ്രുവരി 19 മുതൽ 23 വരെ യു.എ.ഇ യിൽ വെച്ച് 100ൽ പരം രാജ്യങ്ങൾ പങ്കെടുത്ത ഡബ്ല്യു.കെ.എഫ് യൂത്ത് ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നടന്ന സെമിനാറിൽ വെച്ചാണ് ഡബ്ല്യു.കെ.എഫ് ൻ്റെ അംഗീകൃത സെലക്ഷൻ കോച്ചായി നിയമിതനായത്. സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ഏപ്രിൽ 20 ന് വൈകുന്നേരം 4 മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന ആദരസായാഹ്നം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദരസമർപ്പണം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവഹിക്കും. പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം മുഖ്യ അതിഥിയായിരിക്കും. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിക്കും. തലശ്ശേരി നഗരസഭ കൗൺസിലർ കെ.ലിജേഷ്, മയ്യഴി നഗരസഭ മുൻ കൗൺസിലർമാരായ സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, അങ്കവളപ്പിൽ ദിനേശൻ, ബിജിഷ റിജു എന്നിവർ സംബന്ധിക്കും.

തുടർന്ന് കരാത്തെ പ്രദർശനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടാവുമെന്ന് വാർത്ത സമ്മേളനത്തിൽ സെൻസായ് അനൂപ്. എം.ദിനു, സെൻസായ് ജിയോൺ വിനോദ്, സംബായ് അഭിനവ് ദാമോദരൻ, സംബായ് മേഘ്ന നിമിത പ്രേംജിത്ത് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.