മാഹി : ഭാരതിയ ക്ലാസിക്കൽ നൃത്തകലയിൽ പ്രചാരം നേടിയ കഥക് നൃത്തചുവടുകൾ മയ്യഴി പുഴയുടെ തീരങ്ങളിലും തുടക്കം കുറിക്കുന്നു. മാഹിയിലെ ശിവാംഗി കൾച്ചറൽ സെൻ്ററിൻ്റെ കീഴിൽ സംഘടിപ്പിക്കുന്ന കഥക് ഡാൻസ് ക്ലാസ്സിൻ്റെ ഉദ്ഘാടനം മാഹി ആശുപത്രി റോഡിലെ ബി.എൽ.എം ടവറിൽ വെച്ച് ഏപ്രിൽ 23 ന് രാവിലെ 10.30 ന് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ: സുമിത എസ് നായരും അഡ്വ.എൻ.കെ.സജ്നയും ചേർന്ന് നിർവ്വഹിക്കും. ലോഗോ പ്രകാശനം ഡോ: വിചിത്രാ പാലിക്കണ്ടി നിർവ്വഹിക്കും. ഡോ: കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ.രാജേഷ് കുമാർ, സി.വി.രാജൻ മാസ്റ്റർ, അസീസ് മാഹി, ചാലക്കര പുരുഷു, സി.കെ. രാജലക്ഷ്മി, ജസീമ മുസ്തഫ, ലിഷി രാജേഷ് എന്നിവർ സംബന്ധിക്കുമെന്ന് അഡ്വ.എൻ.കെ.സജ്ന, അഡ്വ.പി.എം.ഹസീന, ബിന്ദു പത്മനാഭൻ, ഹാജിറ മൊയ്തു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.