ന്യൂ മാഹി: ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാഗാന്ധിയുടെയും സമാഗമത്തിൻ്റെ ശതാബ്ദി ആഘോഷം 18 ന് നടക്കും. ഏടന്നൂർ ശ്രീനാരായണ മഠം, വൈകുന്നേരം 4.30 ന് മഠം ഹാളിൽ നടത്തുന്ന ശതാബ്ദി ആഘോഷം റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ഡോ.ടി.എസ്. ശ്യാംകുമാർ മുഖ്യ ഭാഷണം നടത്തും. അർജുൻ പവിത്രൻ അധ്യക്ഷത വഹിക്കും.