പാനൂർ:
യൂണിറ്റ് തല കുടുംബയോഗങ്ങൾ ഒരുക്കി ലഹരി വിരുദ്ധ ബോധവത്കര
കരണ പ്രവർത്തനങ്ങൾ നടത്താൻ കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കൺവെൻഷൻ തീരുമാനിച്ചു.
അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാനസെക്രട്ടറി വി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എച്ച്. പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി.അനന്തൻ, കെ.ഭാസ്കരൻ, ബ്ലോക്ക് കൺവീനർ സി.അച്യുതൻ, കെ.കൃഷ്ണൻ, പി.വി.മാധവൻ നമ്പ്യാർ, എം. അശോകൻ, വാസു, ദാമു, യു.ഗോവിന്ദൻ, കെ.മോഹൻദാസ്, വി.കുമാരൻ കെ.എം.രാധാകൃഷ്ണൻ, എം.സുകുമാരൻ എന്നിവർ സംസാരിച്ചു.