സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിൻ സര്‍വീസ് ഉടൻ ആരംഭിക്കും, പാലക്കാട്ടേക്കാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്
സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. പാലക്കാട്ടേക്കാണ് ആദ്യ വരവ്. തമിഴ് നാട്ടില്‍ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് പാലക്കാട്ടേക്ക് നീട്ടാനാണ് ആലോചന.
ബംഗളൂരുവില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് വരുന്ന ഉദയ് എക്സ്‌പ്രസാണ് പാലക്കാട്സ്റ്റേഷനിലൂടെപോകുന്നത്.
കഴിഞ്ഞ വർഷം ഏപ്രില്‍ 18ന് കോയമ്ബത്തൂർ-പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. രണ്ട് ഡബിള്‍ ഡക്കർ ബോഗി ഉള്‍പ്പെടെ നാല് ബോഗിയാണ് പരീക്ഷണയോട്ടത്തിലുണ്ടായിരുന്നത്.
മധുരയില്‍ നിന്നു തിരുവനന്തപുരത്തക്ക് ഡബിള്‍ ഡക്കർ സർവീസ് നടത്താനുള്ള സാദ്ധ്യത ദക്ഷിണ റെയില്‍വേ പരിശോധിച്ചിരുന്നു. നാഗർകോവില്‍ മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപാതയില്ലാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഡബിള്‍ ഡക്കർ സർവീസ് ഇല്ലാത്തത്. തമിഴ്നാട്ടില്‍ മൂന്ന് ട്രെയിനുകളുണ്ട്. സംസ്ഥാനത്ത് ഡബിള്‍ ഡക്കർ സർവീസിന് തടസമാകുന്നത് ട്രാക്കിനു മുകളിലൂടെയുള്ള റോഡ്പാലങ്ങളുടെ ഉയരക്കുറവാണ്. വള്ളത്തോള്‍ നഗർ, ഷൊർണൂർ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ പാലങ്ങളാണ് . ഇവ പൊളിച്ചു പണിയുന്നതിന് ചെലവേറും. അതുകൊണ്ടാണ് സംസ്ഥാനത്തുടനീളം ഡബിള്‍ ഡക്കർ സർവീസ് പദ്ധതി റെയില്‍വേ വേണ്ടെന്നുവച്ചത്.
പാലക്കാട് റൂട്ടില്‍ പരീക്ഷണഓട്ടം നടത്തിയ കെ.എസ്.ആർ. ബെംഗളൂരു ഉദയ് എക്സ്പ്രസ് ആദ്യ എ.സി. ചെയർകാർ ട്രെയിനാണ്. ആകെ 16 കോച്ചുകളാണുള്ളത്. ഒരു ബോഗിയില്‍ 120 സീറ്റുകളാണുള്ളത്..