ചോമ്പാല : കടത്തനാട്ടങ്കത്തിൻ്റെ വിളംബര സന്ദേശത്തിന്റെ ഭാഗമായി അങ്ക കൊടിയേറ്റം യു.എൽ. സി. സി. എസ്. ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം നടത്തി. മെയ് മുന്ന് മുതൽ പതിനൊന്ന് വരെ ചോമ്പാൽ മിനി സ്റ്റേഡിയത്തിലാണ് കടത്തനാട്ടൻ അങ്കം. ബ്ലോക്ക് പഞ്ചായത്ത് , സംസ്ക്കാരിക വകുപ്പ്, ഫോക് ലോർ അക്കാദമി , ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണിത് നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പി. വി. ലവ് ലിൻ, പി. പി. നിഷ, കെ. എം. സത്യൻ, വി. മധുസൂദനൻ, ആയിഷ ഉമ്മർ, വി.കെ.സന്തോഷ്, ഒഞ്ചിയം പ്രഭാകരൻ , നിജിൽ ലാൽ, പ്രദീപ് ചോമ്പാല, കവിത അനിൽകുമാർ, കെ. മധുസൂദനൻ, പി. ബാബുരാജ്, എം. പി. ബാബു, എ.ടി. ശ്രീധരൻ, കെ. എ. സുരേന്ദ്രൻ, വളപ്പിൽ കരുണൻ ഗുരുക്കൾ, കെ. പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.