Latest News From Kannur

സ്കൂളിൽ അറിവുപകരാൻ ഔഷധത്തോട്ടവും കുടിവെള്ള പദ്ധതിയിൽ വാർട്ടർ പ്യൂരിഫയറും സ്ഥാപിച്ചു.

0

മാഹി : ചാലക്കര പിയെംശ്രീ ഉസ്മാൻ ഗവൺമെൻ്റ്  ഹൈസ്കുളിൽ പി.എം. ശ്രീ ഫണ്ടുപയോഗിച്ച് ഔഷധത്തോട്ടവും തലശ്ശേരി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ സ്കൂളിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ പ്യൂരിഫയറും സ്ഥാപിച്ചു. രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ നിർവ്വഹിച്ചു.

കുട്ടികളിൽ പ്രകൃതി സ്നേഹമുണർത്താനും പ്രകൃതി നിരീക്ഷണ ബോധമുണ്ടാക്കാനും ഔഷധത്തോട്ടം സഹായിക്കുമെന്ന് അവർ പറഞ്ഞു.

പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തലശ്ശേരി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ബോബി സഞ്ജീവ് മുഖ്യഭാഷണം നടത്തി.

ലയൺസ് ക്ലബ് പ്രോഗ്രാം ഡയറക്റ്റർ ജയതിലകൻ ശാസ്ത്രാധ്യാപകനും പ്രകൃതി നിരീക്ഷകനുമായ പി.ആനന്ദു കുമാർ, വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിലെ ലക്ച്ചററും പരിസ്ഥിതി പ്രവർത്തകയുമായ കെ. സ്നേഹ പ്രഭ എന്നിവർ ആശംസകൾ നേർന്നു.

Leave A Reply

Your email address will not be published.