Latest News From Kannur

എൻ. എച്ച്. എം. ജീവനക്കാർക്ക് ശമ്പള വർദ്ധനവ് മാഹിയിലും സമരം

0

മാഹി : എൻ.എച്ച്.എം ജീവനക്കാർക്ക്തുല്യ ജോലിക്ക്
തുല്യ വേതനം നൽകുക. എൻ.എച്ച്.എം ജീവനക്കാരെ സ്ഥിരപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുതുച്ചേരിയിൽ നടക്കുന്ന സമരത്തിന് പിന്തുണ നൽകി മാഹിയിൽ സമരം സംഘടിപ്പിച്ചു. മാഹി ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പണിമുടക്കും, ഉപവാസവും നടത്തി.
കെ. എം. പവിത്രൻ അധ്യക്ഷനായി. കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻ നേതാവ് കെ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി. സി.
ദിവാനന്ദൻ, കെ. ഹരീന്ദ്രൻ, കെ.രവീന്ദ്രൻ, എൻ. മോഹനൻ, സീസൻ പി.പി, വി. പി. മുബാസ് എന്നിവർ സംസാരിച്ചു. ടി. രാമകൃഷ്ണൻ, രോഷ്ജിത്ത് കെ.പി, സപ്ന കെ.
എന്നിവർ ഉപവാസമനുഷ്ടിച്ചു.

Leave A Reply

Your email address will not be published.