പാനൂർ :
ജനശ്രീ വാർഷികവും മഹാത്മ കുടുംബ സംഗമവും നെടുമ്പ്രം ഹരീന്ദ്ര പുരത്ത് സംഘടിപ്പിച്ചു. ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ചൊക്ലി ജനശ്രീ ചെയർമാൻ അഡ്വക്കേറ്റ് സിജി അരുൺ അധ്യക്ഷനായി. രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ എം. ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശശിധരൻ മാസ്റ്റർ, വി.സി. പ്രസാദ്, ഷാജി എം. ചൊക്ലി, എം. ഉദയൻ, എം. പി. പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ. ഹരീന്ദ്രനാഥ് മാസ്റ്റർ സ്വാഗതവും അഫ്സൽ ആലേരി നന്ദിയും പറഞ്ഞു. ടി.ടി. മനോജ്, വി. കെ. സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെ. വി. കുഞ്ഞികൃഷ്ണൻ നായർ ടി. ടി. വാസു, എൻ. മുഹമ്മദ് ഫാത്തിമ, എം.പി. ഫാത്തിമ. കെ, നിക്കിത എം. എം., കെ. രേവതി എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.