Latest News From Kannur

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

0

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും,

ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. 19 കോച്ചുകളാണുള്ളത്.

തിരുവനന്തപുരം നോര്‍ത്ത്- ചെന്നൈ താംബരം എസി സ്‌പെഷല്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തു നിന്നു വെള്ളിയാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.40ന് താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണ് സര്‍വീസ്.
സ്‌റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂര്‍, വിദുരാചലം, വില്ലുപുരം, മേല്‍വറത്തൂര്‍, ചെങ്കല്‍പേട്ട്.

Leave A Reply

Your email address will not be published.