Latest News From Kannur

വാർദ്ധക്യകാല പെൻഷൻ രേഖാ ശേഖരണം ആരംഭിച്ചു

0

മാഹി : വാർദ്ധക്യകാല പെൻഷൻ വാങ്ങിക്കുന്ന ഗുണഭോക്താക്കളുടെ ഡാറ്റ WCDSERVICES പോർട്ടലിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി
വാർദ്ധക്യകാല പെൻഷൻ രേഖാ ശേഖരണം ആരംഭിച്ചു.
ഇതിനായി ആധാർ കാർഡ്, റേഷൻ കാർഡ്, ജനന രേഖ (ജനന സർട്ടിഫിക്കറ്റ് / ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് / മാർക്ക് ഷീറ്റ് / വിവാഹ സർട്ടിഫിക്കറ്റ്), വോട്ടർ ഐഡി,
ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, പെൻഷൻ ബുക്ക് എന്നിവ സഹിതം ഏപ്രിൽ 15ന് മുമ്പ് അതാത് പ്രദേശത്തുള്ള അംഗനവാടികളെ സമീപിക്കേണ്ടതാണ് എന്ന് മാഹി വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെൻറ് വെൽഫെയർ ഓഫീസർ അറിയിച്ചു.

Leave A Reply

Your email address will not be published.