മാഹി : മയ്യഴി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ദേശത്ത് പരേതരായ കക്കാടൻ കൃഷ്ണൻ്റെയും കളത്തിൽ കൗസു @ മാധവിയുടേയും മകൾ കക്കാടൻ രാമേശ്വരി (82) നിര്യാതയായി. തലശ്ശേരി പുത്തലത്ത് ഹൗസിൽ പരേതനായ വിമുക്ത ഭടനും മുഴപ്പിലങ്ങാട് മുൻ FCI ജീവനക്കാരനുമായിരുന്ന ഭാനുജനാണ് ഭർത്താവ്. മയ്യഴി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ. ഇൻസ്ട്രക്ടർ ശ്രീകുമാർ ഭാനു മകനും കോട്ടയം പൊയിലിൽ ശ്രീജാ ഭാനു മകളുമാണ്. മാഹി അനഖ ആർഖിലെ ശ്രീജ.കെ.കെ, റിട്ടേർഡ് റവന്യൂ ആപ്പീസർ, കണ്ണൂർ കോർപ്പറേഷനിലെ ഇ.കെ.പ്രദീപ് കുമാർ @ ബാബു എന്നിവർ മരുമക്കളാണ്. പരേതരായ കക്കാടൻ പത്മനാഭൻ @ പപ്പൂട്ടി മാഷ്, കക്കാടൻ ഹരിഹരൻ സഹോദരങ്ങളും നടാലിലെ സാവിത്രി കെ., മാഹിയിലെ ശിവഗംഗ കെ. സഹോദരിമാരുമാണ്.
ശവസംസ്കാരം ഏപ്രിൽ 04 ( വെള്ളി) കാലത്ത് 10 മണിക്ക് മയ്യഴി പൊതുവാതക ശ്മശാനത്തിൽ.