കവിയൂർ : ശ്രീ നാരായണ മഠം 50-ാം വാർഷികം ഏപ്രിൽ 3, 4, 5 തിയ്യതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ഏപ്രിൽ മൂന്നിനു വൈകുന്നേരം ആറു മണിക്ക് ഗുരുപൂജയെ തുടർന്ന് താലപ്പൊലി നടക്കും. സന്ധ്യ തിരിഞ്ഞ് ഏഴുമണിക്കു സാംസ്കാരിക സമ്മേളനം ജ്ഞാനോദയം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.രവീന്ദ്രൻ അധ്യക്ഷനാകും. അന്നു സംഗീത നിശയും ഉണ്ടായിരിക്കും.
ഏപ്രിൽ 4 നു വൈകുന്നരം ഗുരുപൂജ ചടങ്ങിനു ശേഷം സംഘടിപ്പിക്കുന്ന ‘അനുമോദനം – ആദരായനം’ പരിപാടി പ്രഭാഷകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അധ്യക്ഷത വഹിക്കും. വേൾഡ് കരാട്ടെ കോച്ചായി അംഗീകാരം നേടിയ സെൻസായി വിനോദു കുമാർ, കരാട്ടെ പരിശീലകൻ സെൻസായി സനൽകുമാർ, നർത്തകി ഷീജാ ശിവദാസ് മഠത്തിൻ്റെ താന്ത്രിക പ്രമുഖൻ പി.കെ. ബാലകൃഷ്ണൻ ശാന്തി എന്നിവരെ ആദരിക്കും.
തലശ്ശേരി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി. പ്രദീപൻ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കും. തുടർന്ന് വിദ്യാർഥികളുടെ കരാട്ടെ പ്രദർശനം, തിരുവാതിര, കോൽക്കളി ഒപ്പന തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
ആഘോഷത്തിൻ്റെ മൂന്നാം ദിവസം ഉച്ചക്ക് പ്രസാദ സദ്യയും വൈകുന്നരം 7 മണിക്ക് നൃത്ത സന്ധ്യയും ഉണ്ടാകും.