മാഹി : വരദായിനിയായ ചാലക്കര ശ്രീവരപ്രത്ത് കാവിലമ്മയ്ക്ക് നൂറു കണക്കിന് സ്ത്രീ ഭക്തർ പൊങ്കാല സമർപ്പിച്ചു. ഉദ്ദിഷ്‌ട കാര്യസിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായി നടത്തപ്പെട്ട പൊങ്കാല സമർപ്പണത്തിൽ, വിദൂരങ്ങളിൽ നിന്നു പോലും വിശ്വാസികളെത്തി.
ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നിജ്വലിപ്പിച്ച് തുടക്കം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ, സെക്രട്ടരി കെ.കെ.പത്മനാഭൻ, ട്രഷറർ കെ.ടി.രാജേഷ്, മാതൃസമിതി സാരഥികളായ സവിത, ലീന, ശോഭ എന്നിവർ നേതൃത്വം നൽകി.