Latest News From Kannur

പി.കെ സതീഷ്‌കുമാർ സർവ്വീസിൽ നിന്നു വിരമിച്ചു.

0

മാഹി : കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്കൂ‌ൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി.കെ സതീഷ്‌കുമാർ പതിനെട്ടു വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നു വിരമിച്ചു.

ഇന്ത്യൻ ഏയർ ഫോഴ്‌സിലെ ദീർഘകാല സേവനത്തിൻ നിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം മാഹി വിദ്യാഭ്യാസ മേഖലയിൽ അധ്യാപക ജോലിയിൽ പ്രവേശിക്കുന്നത്.

2007-ൽ ചെമ്പ്ര ഗവ.എൽ പി സ്കൂളിൽ പ്രൈമറി സ്കൂൾ ടീച്ചറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ദീർഘകാലം സേവനമനുഷ്‌ടിച്ചത് മാഹി ഗവ: എൽ.പി സ്കൂളിലാണ്.

ഇപ്പോൾ മാഹി ഗവ. മിഡിൽ സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റിയ ഗവ.എൽ.പി സ്‌കൂളിൻ്റെ വികസന വഴിയിൽ നെടുംതൂണായി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു സതീശൻ മാസ്റ്റർ. ജോലി ചെയ്ത വിദ്യാലയങ്ങളിലെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മാസ്റ്റർ ബാലകലാമേളയിലും ശാസ്ത്രമേളകളിലും തൻ്റെ വിദ്യാർത്ഥികൾ ഉന്നത വിജയം കൈവരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സൈനിക സേവനത്തിൻ്റെ ഭാഗമായി തനിക്കു ലഭിച്ച കൃത്യനിഷ്ഠ കുട്ടികളിലേക്കും സഹപ്രവർത്തകരിലേക്കും പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അധ്യാപനത്തിന് പുറമെ തൻ്റെ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിച്ച അദ്ദേഹം ആ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മാഹി പബ്ലിക് സർവൻ്റ്സ് കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ഡയരക്‌ടറായി പ്രവർത്തിച്ച അദ്ദേഹം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് എന്നും മുതൽകൂട്ടായിരുന്നു.

മാഹി ഗവ. സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ ട്രഷറർ സ്ഥാനം വഹിച്ച അദ്ദേഹം സംഘടനയുടെ ദൈനദിന പ്രവർത്തനങ്ങളിൽ കർമ്മ നിരതനായിരുന്നു.

Leave A Reply

Your email address will not be published.