ന്യൂമാഹി : പരിമഠം ശ്രീദുർഗ്ഗാക്ഷേത്രത്തിൽ പൂരോത്സവം രണ്ട് മുതൽ 11 വരെ നടക്കും.
ബുധനാഴ്‌ച രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം, അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 5.30ന് കലവറ നിറക്കൽ, വൈകുന്നേരം ഏഴിന് കൊടിയേറ്റം, തുടർന്ന് തിരുവാതിര കളി, മൂന്നിന് വൈകുന്നേരം ഏഴിന് ഓട്ടൻതുള്ളൽ, സംഗീതാരാധന, നാലിന് വൈകുന്നേരം ഏഴിന് ഗാനമേള, അഞ്ചിന് വൈകുന്നേരം ഏഴിന് നൃത്തനൃത്യങ്ങൾ, ആറിന് വൈകുന്നേരം നൃത്തനൃത്യങ്ങൾ, ഏഴിന് രാത്രി ഏഴിന് ഗാനമേള, എട്ടിന് രാത്രി ഏഴിന് അമൃത സംഗീതം, ഒമ്പതിന് രാത്രി ഏഴിന് കലാ പരിപാടികൾ, 10 ന് രാത്രി 8.30 ന് കേളി കൈ, കൊമ്പ് പറ്റ്, കുഴൽ പറ്റ്, രാത്രി 9.30 ന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്ത്, 11 ന് രട്ടത്തായമ്പക, പൂരം കളി, അഴീക്കൽ “ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്,11 ന് രാവിലെ 10.30 ന് ആറാട്ട് എഴുന്നള്ളത്ത്, പ്രദക്ഷിണം, കൊടിയിറക്കൽ, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവസമാപനം. എല്ലാ ദിവസവും ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം അഞ്ചിന് കാഴ് ശീവേലി, ഒമ്പത് വരെ എല്ലാ ദിവസവും രാത്രി ഒമ്പതിന് തായമ്പക, പൂരംകുളിയും ഉത്സവ എഴുന്നള്ളത്തും തിരുനൃത്തവും തുടർന്ന് സോപാനനൃത്തവും നടക്കും. ഒന്നിന്ചൊവ്വാഴ്‌ച രാത്രി ഒമ്പതിന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്തും നടക്കും.