Latest News From Kannur

വില വര്‍ധിപ്പിച്ചാല്‍ ലോട്ടറി ടിക്കറ്റ് വില്പന ബഹിഷ്കരിക്കും: ഐഎൻടിയുസി

0

കേരള ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കില്‍ ടിക്കറ്റ് വില്പന ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരം ആരംഭിക്കുവാൻ ഓള്‍ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎൻടിയുസി ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഭിന്ന ശേഷിക്കാരും മറ്റ് തൊഴില്‍ ചെയ്യാൻ പറ്റാത്ത രണ്ടരലക്ഷം വില്പന തൊഴിലാളികളാണ് ടിക്കറ്റ് വില കൂട്ടിയാല്‍ കഷ്ടത്തിലാവുക.

വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  ഇന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനവും ഏപ്രില്‍ അഞ്ചിന് ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും നടത്തുമെന്നും ജില്ലാ പ്രസിഡന്‍റ്  ഒ.ബി. രാജേഷ് അറിയിച്ചു.

Leave A Reply

Your email address will not be published.