പാനൂർ : വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒന്നിച്ചുകൂടി ബന്ധങ്ങൾ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ചെറിയ പെരുന്നാൾ വിശ്വാസികൾ ആഘോഷമാക്കി.
പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹിൽ നിരവധിയാളുകൾ പങ്കെടുത്തു.
വി.എൻ ഹാരിസ് പാപ്പിനിശ്ശേരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബാലിയിൽ മുഹമ്മദ് ഹാജി, റഹീം എലാങ്കോട്, ഡോ. ഷഹീദ്, തോട്ടോളിൽ മഹമൂദ്, ഒ.ടി അബ്ദുള്ള, മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും, കുട്ടികളുമടക്കം നിരവധിയാളുകൾ നമസ്കാരത്തിനെത്തി.