തലശ്ശേരി :
മലയാളി മാസ്റ്റേർസ് അത് ലറ്റിക് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബാംഗളൂർ നാഷണൽ മാസ്റ്റേർസ് കായിക മേളയിൽ മികച്ച പ്രകടനം നടത്തിയ കണ്ണൂർ ജില്ല കായികതാരങ്ങളെ അനുമോദിച്ചു.
എം. എം. എ. എ. കണ്ണൂർ ജില്ല ജനറൽ ബോഡി യോഗത്തിലാണ് അനുമോദനം നടന്നത്. കണ്ണൂർ സയൻസ് പാർക്ക് ഡയരക്ടർ ജ്യോതി കേളോത്ത് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂടുതൽ മെഡലുകൾ നേടിയ കായിക താരങ്ങൾക്കുള്ള കേഷ് അവാർഡ് വിതരണവും അവർ നിർവ്വഹിച്ചു.
സോഫിയ വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വി.ഇ. കുഞ്ഞനന്തൻ അനുമോദന ഭാഷണവും ഉപഹാര വിതരണവും നടത്തി.
കെ. റസാഖ്, എ. മുകുന്ദൻ, പി.വി.നന്ദഗോപാൽ, കെ.കെ.ഷമിൻ, ജി. രവീന്ദ്രൻ ,
എം.കെ. അരുണ, കെ.ദിനേശൻ, എം. പദ്മനാഭൻ, ടി. ശ്രീഷ് എന്നിവർ ആശംസയർപ്പിച്ചു.
വി.കെ. സുധി സ്വാഗതവും സുഷാനന്ദ് ടി.കെ. കൃതജ്ഞതയും പറഞ്ഞു.
ഇന്ദു ചന്ദ്രൻ്റെ പ്രാർത്ഥനാഗീതാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ കായികതാരങ്ങളുടെ കലാപ്രകടനങ്ങളും നടന്നു.
ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അവതരണം, ചർച്ച , ഭാരവാഹി നിർണ്ണയം എന്നിവയുണ്ടായി. പുതിയ ഭാരവാഹികളായി സോഫിയ വിജയകുമാർ [പ്രസിഡണ്ട് ] , വി.കെ സുധി [ സെക്രട്ടറി ], ടി.കെ. സുഷാനന്ദ് [ ട്രഷറർ ], ജി. രവീന്ദ്രൻ [സീനിയർ വൈസ് പ്രസിഡണ്ട് ], എം. പദ്മനാഭൻ, ഇ.അജയകുമാർ, ടി.ബീന, എം.സി. നിർമ്മല [ വൈസ് പ്രസിഡണ്ടുമാർ ], പി. പ്രകാശൻ, ടി.ശ്രീഷ് , പി.വി. അനിഷ, യു. ഷാജി [ ജോയിൻ്റ് സെക്രട്ടറിമാർ ] , കെ.ദിനേശൻ, രമാഭായ് [ ഓഡിറ്റർമാർ ], എ .മുകുന്ദൻ , കെ.റസാഖ്, കെ.കെ.ഷമിൻ, പി.വി. നന്ദഗോപാൽ, [ സംസ്ഥാന സമിതി അംഗങ്ങൾ ] എന്നിവരെ തിരഞ്ഞെടുത്തു.