മാഹി:
ജീവകാരുണ്യ- സേവന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ പള്ളൂർ സി.എച്ച്. സെന്റർ, പള്ളൂർ ഗവ: ജനറൽ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിയിരിപ്പ്കാർക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.
പളളൂർ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടി പളളൂർ സി. എച്ച്. സെൻ്റെർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിൻ്റെ അദ്ധ്യക്ഷതയിൽ സി. കെ. ഷനൂപ് ഉൽഘാടനം ചെയ്തു.
ഹോസ്പിറ്റൽ ഡ്യൂട്ടി ഡോക്ടർ പൂജ പ്രദീപന് മസ്ക്കറ്റ് കെ.എം. സി. സി. സ്ഥാപക നേതാവും, കെ.എം. സി. സി. വെൽഫെയർ അസോസിയേഷൻ ചെയർമാനുമായ കെ.പി അബ്ദുൽ കരിം ഹാജി ഭക്ഷണം വിതരണം നൽകി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പി.ടി.കെ. റഷീദ്, സെക്രട്ടറി എ.വി. ഇസ്മായിൽ, ജില്ലാ വൈസ് പ്രസിഡൻ്റ നിസാർ പന്തക്കൽ, ഉസ്മാൻ പള്ളൂർ, സെക്രട്ടറി ഇർഷാദ് പാറാൽ, ഷഫീർ പന്തക്കൽ, യൂത്ത് ലീഗ് പ്രസിഡൻ്റ് അൻസിർ പള്ളിയത്ത് എന്നിവർ പങ്കെടുത്തു.