മൂന്നു പതിറ്റാണ്ടുകളിലേറെ മയ്യഴിയിലെ പൊതു വിദ്യാലയങ്ങളിൽ മികച്ച അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ .കെ.ചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. പുതുച്ചേരി തിരുവണ്ടാർ കോയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ തസ്തികയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നത്.
2016 ൽ പുതുച്ചേരി സർക്കാർ മികച്ച അധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. മയ്യഴിയിൽ സർവ ശിക്ഷാ അഭിയാൻ്റെ ബ്ലോക്ക് റിസോഴ്സ് സെന്റർ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴിയിൽ അനേകം ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ പരിശീലനം നൽകി വരുന്ന പ്രീ- എക്സാമിനേഷൻ കോച്ചിങ് സെന്ററിൻ്റെ കോഴ്സ് ഡയറക്ടർ, ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സിൻ്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
S C E R T യുടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം, ഇംഗ്ലീഷ് റിസോഴ്സ് അംഗം, കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ മുകുളം പ്രേജക്റ്റിന്റെ റിസോഴ്സ് അംഗം എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കേരളത്തിലും ലക്ഷദ്വീപിലും വിവിധ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
മയ്യഴിയിലെ പ്രമുഖ അധ്യാപക സംഘടനയായ ഗവ. ടീച്ചേഴ്സ് ഓർഗനൈസെഷന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പുതുച്ചേരിയിൽ നടന്ന യാത്രയയപ്പ് യോഗം M L A അങ്കാളൻ ഉത്ഘാടനം ചെയ്തു . ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ എസ്. മോഹൻ അധ്യക്ഷത വഹിച്ചു, N R ഇലക്കിയ പേരവൈ തലൈവർ ധനശേഖരൻ, ടീച്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ. പാരി, വൈസ് പ്രിൻസിപ്പൽ സെമ്പിയൻ, ഡി.രവി, എസ് .സുന്ദര മുരുഗൻ, ഹെഡ് മാസ്റ്റർ സാമിരാജ് എന്നിവർ പങ്കെടുത്ത് ആശംസകൾ നൽകി . സീനിയർ ലക്ച്ചറർ ധർമർ സ്വാഗതവും മോഹൻരാജ് നന്ദിയും രേഖപ്പെടുത്തി.