കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ നേതൃത്വത്തിൽ നെയ്യമൃത് ഭക്തരുടെ കൂട്ടായ്മയും കുടുംബ സംഗമവും തൂണേരി നെയ്യമൃത് മഠത്തിൽ വെച്ച് നടത്തി. തുണേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രാങ്കണത്തിൽ നടന്ന നെയ്യമൃത് കുടുംബ സംഗമം മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ക്ഷേത്ര സമുദായി ബ്രഹ്മശ്രീ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തി. വില്ലിപ്പാലൻ വലിയകുറുപ്പ് സ്ഥാനികൻ ഗോപി കുറുപ്പ് ആശിർവാദവും. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ മുഖ്യഭാഷണവും നടത്തി. ‘നെയ്യമൃത് പ്രസക്തി കുടുംബബന്ധങ്ങളിൽ’ എന്ന വിഷയത്തെക്കുറിച്ച് പി.എസ്.മോഹനൻ പ്രഭാഷണം നടത്തി. എൻ.എസ്.എസ് വടകര താലൂക്ക് യൂണിയൻ പ്രസിഡണ്ട് ശശീന്ദ്രൻ നമ്പ്യാർ, സെക്രട്ടറി വിനോദ്.കെ.എം, എടവന മഠം കാരണവർ രാമകൃഷ്ണൻ മാസ്റ്റർ വിഷ്ണുമംഗലം മഠം കാരണവർ രാഘവക്കുറുപ്പ്, തൂണേരി വേട്ടകൊരു മകൻ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പത്മനാഭൻ നമ്പ്യാർ സംസാരിച്ചു. സന്തോഷ് വില്ലിപ്പാലൻ അനുസ്മരണ ഭാഷണവും സമിതി ജനറൽ സെക്രട്ടറി പ്രവീൺകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ക്ഷേത്രം മേൽശാന്തിയും പുരസ്കാര ജേതാവും കവിയുമായ ശ്രീനിവാസൻ തൂണേരിയെ ചടങ്ങിൽ അനുമോദിച്ചു. പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് പ്രതിഭകളെയും മഠം കാരണവന്മാരെയും മറ്റു പ്രത്യേക ക്ഷണിതാക്കളെയും കൊട്ടിയൂർ ക്ഷേത്ര സമുദായിയും സമിതി ഭാരവാഹികളും ചേർന്ന് സ്നേഹോപഹാരം നൽകി അനുമോദിച്ചു.
മഠം കാരണവർ വിശ്വമോഹന കുറുപ്പ് സ്വാഗതവും സംഗമത്തിന്റെ ജനറൽ കൺവീനർ കുഞ്ഞിക്കേളു കുറുപ്പ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നെയ്യമൃത് കുടുംബങ്ങളിലെ കലാപ്രതിഭകൾ ഒരുക്കിയ വിവിധ കലാവിരുന്നും അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post