Latest News From Kannur

ഡോ.കെ ചന്ദ്രൻ വിരമിക്കുന്നു

0

മൂന്നു പതിറ്റാണ്ടുകളിലേറെ മയ്യഴിയിലെ പൊതു വിദ്യാലയങ്ങളിൽ മികച്ച അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ .കെ.ചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. പുതുച്ചേരി തിരുവണ്ടാർ കോയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വൈസ്. പ്രിൻസിപ്പൽ തസ്തികയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നത്.

2016 ൽ പുതുച്ചേരി സർക്കാർ മികച്ച അധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. മയ്യഴിയിൽ സർവ ശിക്ഷാ അഭിയാൻ്റെ ബ്ലോക്ക് റിസോഴ്സ് സെന്റർ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴിയിൽ അനേകം ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ പരിശീലനം നൽകി വരുന്ന പ്രീ- എക്സാമിനേഷൻ കോച്ചിങ് സെന്ററിൻ്റെ കോഴ്സ് ഡയറക്ടർ, ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സിൻ്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

S C E R T യുടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം, ഇംഗ്ലീഷ് റിസോഴ്സ്‌ അംഗം, കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ മുകുളം പ്രേജക്റ്റിന്റെ റിസോഴ്സ് അംഗം എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും വിവിധ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
മയ്യഴിയിലെ പ്രമുഖ അധ്യാപക സംഘടനയായ ഗവ. ടീച്ചേഴ്സ് ഓർഗനൈസെഷന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പുതുച്ചേരിയിൽ നടന്ന യാത്രയയപ്പ് യോഗം M L A അങ്കാളൻ ഉത്ഘാടനം ചെയ്തു . ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ എസ്. മോഹൻ അധ്യക്ഷത വഹിച്ചു, N R ഇലക്കിയ പേരവൈ തലൈവർ ധനശേഖരൻ, ടീച്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ പാരി, വൈസ് പ്രിൻസിപ്പൽ സെമ്പിയൻ, ഡി.രവി, എസ്‌ .സുന്ദര മുരുഗൻ, ഹെഡ് മാസ്റ്റർ സാമിരാജ് എന്നിവർ പങ്കെടുത്ത്‌ ആശംസകൾ നൽകി .സീനിയർ ലക്ച്ചറർ ധർമർ സ്വാഗതവും മോഹൻരാജ് നന്ദിയും രേഖപ്പെടുത്തി.

 

Leave A Reply

Your email address will not be published.