പാനൂർ : കൊടകര കുഴൽപണ കേസിൽ ബിജെപിയെ സഹായിക്കുന്ന ഇഡി നിലപാടിനെതിരെ സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടന്നു.
തെക്കെ പാനൂർ രാജു മാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ചു നടന്ന പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി യംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെകെ സുധീർകുമാർ അധ്യക്ഷനായി. പാനൂർ ഏരിയ സെക്രടറി കെ. ഇ. കുഞ്ഞബ്ദുള്ള, എ. രാഘവൻ എന്നിവർ സംസാരിച്ചു.