മാഹി:
മുണ്ടോക്ക് ഇസ്ലാഹി സെന്റർ സമൂഹ നോമ്പുതുറ നടത്തി. പ്രശസ്ത പണ്ഡിതന്‍ പ്രഫ. ഷംസുദ്ദീന്‍ പാലക്കോട് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ നഗരസഭാ കൗണ്‍സിലർ പള്ള്യൻ പ്രമോദ്, റബീസ് പുന്നോല്‍ എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വി.എം.ഹംസ, പി.കെ. അഹമ്മദ്
എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സി.എ.അബൂബക്കർ, എൻ.എം.സലിം,
വി.എം. ഹാരിസ്, ഇഫ്തിയാസ് എന്നിവർ നേതൃത്വം നല്‍കി.