മാഹി : മാഹിയുടെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി P W D ജൂനിയർ എൻജിനീയർ (വാട്ടർ സപ്ലൈ) മുഖാന്തരം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറെ ദിവസങ്ങളായി മാഹി വളവിൽ മേഖലാ, മാഹി ഹോസ്പ്പിറ്റൽ പ്രദേശം, ചാലക്കരയിൽ ഉള്ള മണ്ടപ്പറമ്പത്ത്, മുക്കുവൻ പറമ്പ്, ചെമ്പ്ര കുന്ന് തുടങ്ങിയ മേഖലകളിൽ അഞ്ചരക്കണ്ടി കുടി വെള്ളം ഇല്ലാതായത്. ഈ ഭാഗങ്ങളിലെ ജനങ്ങൾക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ട് മനസിലാക്കിയാണ് യൂത്ത് കോൺഗ്രസ് എഞ്ചിനീയറെ കണ്ടതും പ്രതിഷേധം അറിയിച്ചതും. നിലവിൽ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ചില മേഖലകളിൽ ഇതിൻ്റെയും അപര്യാപ്തത കൂടി സൂചിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്നു വേണ്ട പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചു.
മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രെജിലേഷ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എം. കെ, അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.