Latest News From Kannur

അണിയേരി ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാകർമ്മം 28 ന് തുടങ്ങും

0

കതിരൂർ :

അണിയേരി തറവാട് കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ കീഴക്കേ കതിരൂരിൽ നിർമ്മിച്ച അണിയേരി ഭദ്രകാളി ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാകർമ്മം മാർച്ച് 28, 29, 30 തീയതികളിലായി നടക്കും.28 ന് രാവിലെ 8 മണിക്ക് ക്ഷേത്ര ശില്പി ഇരഞ്ഞിയുള്ളതിൽ ശശി ആചാരിയുടെ നേതൃത്വത്തിൽ ഗണപതി പൂജ, പഞ്ച വിശ്വകർമ്മാക്കളെ ആദരിക്കൽ, താഴികക്കുടം വെയ്പ്പ്, പാല് കാച്ചൽ, ക്ഷേത്രം കൈയ്യേൽപ്പിക്കൽ എന്നീ ചടങ്ങുകൾ നടക്കും.

29 ന് വൈകുന്നേരം 3.30ന് ക്ഷേത്രം തന്ത്രി പുനം ഇല്ലത്തെ മാധവൻ നമ്പൂതിരിയെ സ്വീകരിച്ച് ആനയിക്കൽ, 6 മണി ആചാര്യവരണം, പ്രസാദ ശുദ്ധി, വാസ്തു പുണ്യാഹം, ബിംബശോധനകൾ തുടങ്ങിയ പൂജ കർമ്മങ്ങളുണ്ടാകും.

30 ന് രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, കലശപൂജ, തുടർന്ന് 9.30 നും 10 നും മദ്ധ്യെയുള്ള മുഹൂർത്തത്തിൽ ഭദ്രകാളിയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠാ ചടങ്ങ് നടക്കും. തുടർന്ന് കലശാഭിഷേകം, ഉച്ചപൂജ, നിത്യനിദാനം നിശ്ചയിക്കൽ, 11 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.
12.30ന് പ്രസാദ സദ്യയുമുണ്ടാകുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.