കണ്ണൂർ : കേരള സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെയും പെൻഷൻകാരുടെ മരണത്തെയും ബന്ധപ്പെടുത്തിയുള്ള മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയിൽ കെ ആർ ടി സി കണ്ണൂർ ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു.
സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതക്കു കാരണം പെൻഷൻകാരുടെ മരണനിരക്കു കുറഞ്ഞതാണെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചത് മനുഷ്യത്വഹീനവും ക്രൂരവുമാണെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് (KRTC) കണ്ണൂർ ജില്ലാക്കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ വിചിത്രമായ ഈ വാദം പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം തൽസ്ഥാനം രാജിവെക്കണമെന്നും അതിന് , മന്ത്രി തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു
പ്രസിഡണ്ട് സി.വി. സോമനാഥൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സി.വിനോദ് കുമാർ,
ഡോ.ശശിധരൻ കുനിയിൽ, എ കെ.ഹസ്സൻ, എം. കുഞ്ഞമ്പു ,
കെ.പി പ്രസാദൻ , സി.ഭാർഗ്ഗവൻ,
എ.പി. ഫൽഗുനൻ വി.പി. സുകുമാരൻ
ഉമടീച്ചർ, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു.