NHM ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേദനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാഹി ഗവ: ഹോസ്പിറ്റൽ എംപ്ലേയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹിയിലെ NHM ജീവനക്കാർ മാഹി ഡപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിന് മുന്നിൽ ധർണ്ണ നടത്തി .
മാഹി ഗവ:ഹോസ്പിറ്റൽ എംപ്ലേയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എം പവിത്രൻ്റെ അദ്ധ്യക്ഷതയിൽ CSO ചെയർമാൻ കെ.ഹരീന്ദ്രൻ ധർണ്ണ ഉൽഘാടനം ചെയ്തു, നേതാക്കളായ എൻ. മോഹനൻ, സീസൻ, പി.പി, കെ.വി കൃപേഷ്,ഇ. വി പ്രശോഭ് എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻകരിയാട് സ്വാഗതം പറഞ്ഞു. സപ്ന, ബിന്ദു രോഷിത്ത്, ജീവൻ പ്രകാശ് കാണി,രമാദേവി എന്നിവർ നേതൃത്വം നൽകി