കടവത്തൂർ : തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ.കെ. രാമുട്ടി മാസ്റ്റർ ആറാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി. മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലാളിത്യവും നേതൃപാടവവും സേവന മനോഭാവവും കാട്ടിയ രാമൂട്ടിമാസ്റ്റർ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് മുല്ലപ്പള്ളി അനുസ്മരിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി.സാജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം വി. സുരേന്ദ്രൻ, പാനൂർ നഗരസഭാധ്യക്ഷൻ കെ. പി.ഹാഷിം, ഡി.സി.സി. സെക്രട്ടറി സന്തോഷ് കണ്ണംവള്ളി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.പി. ഉത്തമൻ, ജവാഹർ ബാൽമഞ്ച് ജില്ലാ ചെയർമാൻ സി.വി.എ. ജലീൽ, മണ്ഡലം പ്രസിഡൻ്റ് സജീവൻ എടവന, വാർഡ് മെംബർ വി.കെ. തങ്കമണി, രാജേന്ദ്രൻ തായാട്ട് എന്നിവർ പ്രസംഗിച്ചു. കടവത്തൂർ ടൗണിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരും നേതാക്കളും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ടി.ടി.രാജൻ, സി.കെ.രവി, പി.കൃഷ്ണൻ, വി.പി. കുമാരൻ, ഇ.കെ.ശശി, എം.പി.നാരായണൻ, കെ.കെ. ദിനേശൻ, വി.വിപിൻ, ടി.കെ.അശോകൻ, കെ.ടി.ശ്രീധരൻ, പി.ഗോവിന്ദൻകുട്ടി എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.