Latest News From Kannur

ബോധവൽക്കരണ ക്ലാസ് നടത്തി

0

ഒളവിലം :  ഒളവിലം സഫ്ദർ ഹാശ്മി വായനശാല രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാരന്റിംഗ് പാഠങ്ങൾ എന്ന വിഷയത്തിൽ ബൈജു പാലയാട് പ്രഭാഷണം നടത്തി. ലഹരിയിലേക്കും അക്രമത്തിലേക്കും വിദ്യാർഥികൾ തെറ്റി സഞ്ചരിക്കുന്നതിന്റെ മുഖ്യകാരണം അരാഷ്ട്രീയതയും കുടുംബവും ആണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു. വായനശാല ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വായനശാല പ്രസിഡൻ്റ് വൈ. ചിത്രൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ചൊക്ലി പഞ്ചായത്ത് സെക്രട്ടറി എം. കെ. വിശ്വനാഥൻ മാസ്റ്റർ, എൻ. പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി സാജു പത്മനാഭൻ സ്വാഗതവും വായനശാല ട്രഷറർ കെ. എം. ശശിധരൻ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ അക്ഷരദീപം തെളിയിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.