Latest News From Kannur

ക്രിക്കറ്റ് താരം സൽമാൻ നിസാറിനെ അനുമോദിച്ചു

0

തലശ്ശേരി :

രഞ്ജി ക്രിക്കറ്റിൽ കേരളത്തിൻ്റെ അഭിമാന താരമായി മാറിയ തലശ്ശേരി സ്വദേശി സൽമാൻ നിസാറിനെ തലശ്ശേരി ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ
ആഭിമുഖ്യത്തിൽ , അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ഉപഹാരവും പൊന്നാടയും ത്രിവർണ്ണ ഷാളും നല്കി ആദരിച്ചു.

ചരിത്രത്തിൽ ആദ്യമായി ഇത്തവണ കേരളം രഞ്ജി ക്രിക്കറ്റിൽ ഫൈനലിൽ എത്തിയതിന് പിന്നിൽ സൽമാൻ നിസാറിൻ്റെ മികവും പ്രകടമായിരുന്നു.
ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ. ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ സൽമാൻ നിസാറിൻ്റെ വസതിയിൽ ചേർന്ന അനുമോദന യോഗത്തിൽ
കെ.മുസ്തഫ,. പി. ഇമ്രാൻ, സുബൈർ കെട്ടിനകം, കെ.പി. രഞ്ചിത്ത് കുമാർ, എം.വി. സതീശൻ. മുഹമ്മദ് ഗുലാം, എന്നിവർ പ്രസംഗിച്ചു.
ഇ. മോഹനൻ സ്വാഗതവും, ടി.പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
സ്വീകരണത്തിന് സൽമാൻ നിസാർ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.